വാരാണസി: കാശി തീര്‍ഥാടനത്തിനു പോയ 17 അംഗ മലയാളിസംഘത്തിലെ മൂന്നുപേര്‍ മരണപ്പെട്ടു. കൊടുംചൂടു മൂലമുണ്ടായ നിര്‍ജലീകരണവും അതിസാരവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് മരണകാരണം. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശികളായ നീലു (73), കാവലത്തുപാടം കാര്‍ത്ത്യായിനി (65), കോഴിപ്പാടത്ത് കാര്‍ത്ത്യായിനി (68) എന്നിവരാണ് മരിച്ചത്. സംഘത്തിലെ മറ്റു മൂന്നുപേര്‍ അതിസാരബാധ മൂലം ചികിത്സയിലാണ്. അതേസമയം, മരിച്ചവര്‍ക്ക് ആശുപത്രിയിലെത്തിച്ചിട്ടും യഥാസമയം ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
Discussion about this post