Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സമഗ്രവികസനം ലക്ഷ്യംവയ്ക്കുന്ന നയപ്രഖ്യാപനം രാഷ്ട്രപതി നടത്തി

by Punnyabhumi Desk
Jun 9, 2014, 01:59 pm IST
in മറ്റുവാര്‍ത്തകള്‍

pranab-mukherjee1ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നത്. നല്ല ഭരണത്തിനു വേണ്ടിയുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ പറഞ്ഞു. ഇന്ത്യ വോട്ടു ചെയ്തത് ഭരണസ്ഥിരതയ്ക്കാണെന്നും മുപ്പതു വര്‍ഷത്തിനു ശേഷമുള്ള ഏകകക്ഷിഭരണം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്കിക്കൊണ്ടുള്ള നയപ്രഖ്യാപനമാണ് രാഷ്ട്രപതി നടത്തിയത്. കാര്‍ഷിക മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും.

‘എല്ലാവര്‍ക്കുമൊപ്പം സമൂഹത്തിന്റെ വളര്‍ച്ച എന്നതായിരിക്കും സര്‍ക്കാരിന്റെ മുദ്രാവാക്യം’. ചെറിയ സര്‍ക്കാര്‍, വിപുലമായ ഭരണം എന്നതും ലക്ഷ്യമാണ്. വോട്ടര്‍മാരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധ്യമാക്കും. അഴിമതിക്ക് ഇനി സ്ഥാനമുണ്ടാകില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

ജലസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്കും. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജനപദ്ധതി കൊണ്ടുവരും. ഗ്രാമീണജനതയുടെ ജീവിതനിലവാരം മെച്ചപ്പടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കും. കര്‍ഷക ആത്മഹത്യകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യും. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രഥമ പരിഗണന നല്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമം കര്‍ശനമാക്കും. ന്യൂനപക്ഷങ്ങള്‍ക്ക് വികസനത്തില്‍ തുല്യപരിഗണന ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കും.

മറ്റു പ്രഖ്യാപനങ്ങള്‍

* ഗംഗാശുചീകരണത്തിന് പ്രത്യേക പദ്ധതി
* സൈന്യത്തെ ആധുനികവത്കരിക്കും
* അടിസ്ഥാനസൗകര്യ വികസനത്തില്‍ റെയില്‍വേയ്ക്ക് മുന്‍ഗണന
* സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം
* ലോകോത്തരനിലവാരത്തിലുള്ള 100 നഗരങ്ങള്‍ നിര്‍മിക്കും
* വടക്കുകിഴക്കന്‍ മേഖലകളില്‍ നുഴഞ്ഞുകയറ്റം തടയും.
* എല്ലാ വീടുകളിലും ജല, വൈദ്യുതി കണക്ഷനുകള്‍ ഉറപ്പുവരുത്തും
* ഇന്ത്യന്‍ ഭാഷകള്‍ ഇന്‌റര്‍നെറ്റിലും സജീവമാക്കും
* സാഗര്‍മാല എന്ന പേരില്‍ ജലഗതാഗത സംവിധാനം ഏര്‍പ്പെടുത്തും
* മദ്രസകളുടെ നവീകരണത്തിന് പദ്ധതി
* പൊതുസ്ഥലങ്ങളില്‍ വൈഫൈ സൗകര്യം
* പരമാവധി മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം
* തുറമുഖങ്ങള്‍ നവീകരിക്കും, പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കും
* പ്രവാസികളുടെ പങ്കാളിത്തം രാജ്യവികസനത്തില്‍ ഉറപ്പാക്കും
* അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍
* എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം
* കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും
* ചരക്ക് സേവനനികുതി നടപ്പാക്കും
* വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും
* നികുതി ഘടന പരിഷ്‌കരിക്കും
* സുതാര്യമായ പരിസ്ഥിതിനയം
* നികുതിഘടന ലഘൂകരിക്കും

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies