ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെയ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രകോപനപരമായ രീതിയില്‍ പാക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചുള്ള ആക്രമണം സൈന്യം നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്.












