തിരുവനന്തപുരം: ജില്ലയിലെ ഹൈസ്‌ക്കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ജൂണ്‍ 16 ന് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ അബ്‌ദുറബ്ബ് നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷനായിരിക്കും.എല്ലാ ഹൈസ്‌ക്കൂളുകളിലും പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക.
പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വ്വകലാശാലയുടെയും നേത്യത്വത്തിലുള്ള ഡിസ്‌ട്രിക്‌റ്റ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജൂണ്‍ 16 രാവിലെ 11 ന് നടക്കുന്ന ഉദ്‌ഘാടനചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, ഡിപിഐ ഗോപാലകൃഷ്‌ണ ഭട്ട്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസരംഗത്തെ വിദഗ്‌ദ്ധര്‍ എന്നിവര്‍ പങ്കെടുക്കും. മികച്ച ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഇംഗ്ലീഷ് എഡ്യൂക്കേഷന്‍ ജേണലിന്റെ പ്രകാശനം, ഇംഗ്ലീഷ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനവും സംഘടിപ്പിക്കും. ഹൈസ്‌കൂളുകളില്‍ നിന്നും ഇംഗ്ല്‌ീഷ് ക്ലബ്ബ് കണ്‍വീനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ ജൂണ്‍ 16 രാവിലെ 9.30 ന് മുമ്പായി കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തണമെന്ന് ചീഫ് ട്യൂട്ടര്‍ അറിയിച്ചു.













Discussion about this post