കൊച്ചി: ഓപ്പറേഷന് കുബേരയുടെ പേരിലുള്ള പോലീസ് നടപടികള്‍ തടയില്ലെന്ന് ഹൈക്കോടതി. പോലീസ് നടപടിയുടെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഒരു വിഭാഗം പണമിടപാടുകാരാണ് ഹര്‍ജി നല്‍കിയത്. പരിശോധനകള്‍ നിയമവിധേയമായി നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോലീസില്‍ പണമിടപാടുകാര്‍ക്ക് വന്‍തോതില്‍ സ്വാധീനംചെലുത്താന്‍ കഴിയുന്നതിനാല്‍ പരിശോധനകള്‍ ഫലപ്രദമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post