തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ 21 പേര് അറസ്റ്റിലായി. 211 റെയ്ഡുകളിലായി 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ മെയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 1358 ആയി. ആകെ 8359 റെയ്ഡുകളിലായി 1430 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Discussion about this post