ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ. കേസ് ഏറ്റെടുക്കുന്നതിന് മറ്റ് നിയമതടസങ്ങളൊന്നുമില്ലെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചു. ഇക്കാര്യം സിബിഐ ഹൈക്കോടതിയെ അറിയിക്കും.
കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്ന് നേരത്തെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.












