സംപൌളോ: ഉറുഗ്വയുടെ സ്ട്രൈക്കര്‍ ലൂയി സുവാരസിനെ ഒന്‍പത് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഫിഫ സസ്പെന്‍ഡ് ചെയ്തു. ഫിഫയുടെ അച്ചടക്ക സമിതിയാണ് സുവാരസിനെതിരേ നടപടിയെടുത്തത്. നാല് മാസത്തേയ്ക്ക് സുവാരസിനെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്നും ഫിഫ വിലക്കിയിട്ടുണ്ട്.
ഉറുഗ്വയുടെ അവസാന ലീഗ് മത്സരത്തില്‍ ഇറ്റലിയുടെ പ്രതിരോധ നിരക്കാരന്‍ ജിയോര്‍ജിയോ കിയെള്ളിനിയെ കടിച്ച സംഭവത്തിലാണ് അച്ചടക്ക നടപടി.












