ഡോ. വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ദേവിയുടെ സൂക്ഷ്മതരരൂപം
മൂലമന്ത്രാത്മികാ മൂല കൂട ത്രയ കലേബരാ
കുലാമൃതൈകരസികാ കുലസങ്കേതപാലിനീ
അമ്മ മൂലമന്ത്രമയിയാണ്. മൂലമന്ത്രിത്തിലെ മൂന്ന് കൂടങ്ങള്‍ ചേര്‍ന്നതാണ് അമ്മയുടെ ശരീരം (കളേബരം)
(അമൃത ഏക) കൗളതന്ത്രാനുസാരം നിര്‍വഹിക്കുന്ന കുണ്ഡലിനീ യോഗസാധനയില്‍നിന്നു ലഭ്യമായ അമൃതതുല്യമായ ആനന്ദത്തില്‍ മാത്രം രസിക്കുന്നവളും കൗളതന്ത്രത്തിലെ അതീവ രഹസ്യമായ ചിട്ടകള്‍ക്കു കോട്ടം തട്ടാതെ സൂക്ഷിക്കുന്നവളുമാണ് ദേവീ.
കുലം/കുളം = ഗോത്രം, ജനപദം, ഗൃഹം, ദേഹം, ഒരേ ജാതിയില്‍പ്പെടുന്നവയുടെ സമൂഹം. ഉദാ-ജ്ഞാതാവ്, ജ്ഞാനം, ജ്ഞേയം (അറിവുനേടുന്ന വ്യക്തി, അറിവുനേടല്‍, അറിയേണ്ടത്) ഇവ ചേര്‍ന്ന ത്രിപുടി
കുലാംഗനാ കുലാന്തസ്ഥാ കൗലിനീ കുലയോഗിനീ
അകുലാ സമയാന്തസ്ഥാ സമയാചാര-തത്പരാ
സ്വന്തം ഭര്‍ത്താവൊഴികെയുള്ള ആര്‍ക്കും അടുത്തറിയാനാവാത്തവളും കൗളതന്ത്രതത്വങ്ങള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്നവളും ശിവശക്തിസംയോഗപ്രതീകമായ സ്ത്രീരൂപവും കുലത്തോടു ചേര്‍ന്നിരിക്കുന്നവളുമാണ് ദേവി.
ഗോത്രം, ജനപദം, ഗൃഹം, ദേഹം ഇത്യാദിയായ എല്ലാറ്റിനും അതീതയും സമയം എന്ന പൂജാസമ്പ്രദായത്തിന്റെ നിയമങ്ങളില്‍ സ്ഥിതിചെയ്യുന്നവളുമാണ് ലളിതാംബിക.
സമയം=ആധാരചക്രാസ്പദമായ ആരാധനാരീതി, ഇതില്‍ ശിവനും ശക്തിയും തുല്യമാണ്. ലളിതാംബിക എന്ന കുണ്ഡലിനീശക്തിയെ സഹസ്രാരപദ്മത്തിലെ സദാശിവശക്തിയോടു യോജിപ്പിച്ചു പ്രസന്നയാക്കുന്ന മാനസപൂജാക്രമമാണിത്. (സമയ-ആചാര) സമയം എന്ന ആരാധനാസമ്പ്രദായം മുഖേന പ്രസാദിക്കുന്നവളാണ് ദേവി.
കുണ്ഡലിനീയോഗത്തിലെ മുഖ്യസങ്കല്‍പങ്ങള്‍
യാകിനി – ബ്രഹ്മരന്ധ്രം സഹസ്രാരപദ്മം
(iii) രുദ്രഗ്രന്ഥി
ഹാരിനി 6 ആജ്ഞ ചന്ദ്ര(മനോ)മണ്ഡലം. ഭ്രൂമധ്യം
ഈരിതള്‍ത്താമര
ഡാകിനി 5 വിശുദ്ധി ആകാശമണ്ഡലം : കണ്ഠം
പതിനാറിതള്‍ത്താമര (ജാലന്ധരം)
(ii) വിഷ്ണുഗ്രന്ഥി
സൂര്യമണ്ഡലം : ഹൃദയം
രാകിണി 4 അനാഹതം പത്തിതള്‍ത്താമര
ലാകിനി 3 മണിപൂരകം ജലമണ്ഡലം നാഭി
പത്തിതള്‍ത്താമര
(i) ബ്രഹ്മഗ്രന്ഥി
അഗ്നിമണ്ഡലം
ആറിതള്‍ത്താമര
കാകിനി 2 സ്വാധിഷ്ഠാനം പൃഥ്വീമണ്ഡലം ഗുദ-ലിംഗമധ്യം
സാകിനി 1 മൂലാധാരം നാലിതള്‍ത്താമര
കുണ്ഡലിനീസ്ഥാനം
1-6 ചക്രങ്ങള്‍ / ആധാരങ്ങള്‍ i, ii, iii ഗ്രന്ഥികള്‍
സൂക്ഷ്മനാഡിയുടെ കീഴറ്റത്തുള്ള മൂലാധാരത്രികോണത്തില്‍ താമരനൂല്‍പോലെ നേര്‍ത്ത് മിന്നല്‍പോലെ തിളങ്ങിക്കൊണ്ട് മൂന്നരച്ചുറ്റായി കുണ്ഡലിനീശക്തി തലതാഴ്ത്തി സുഷുപ്തിയില്‍ ലയിച്ചുകിടക്കുന്നു. അകുലകുണ്ഡലിനി എന്ന (ശ്രീപരമേശ്വര) ശക്തിയാകട്ടെ ചന്ദ്രമണ്ഡലത്തില്‍ അധോമുഖമായി സ്ഥിതിചെയ്യുന്ന സഹസ്രാപദ്മത്തിന്റെ കര്‍ണികയില്‍ സ്ഥിതിചെയ്യുന്നു. വിധിപൂര്‍വ്വമായ യോഗസാധനയുടെ ഫലമായി ഉപാസകന്റെ കുണ്ഡലിനീശക്തി ഉണര്‍ന്ന് ആധാരങ്ങളും മൂന്നുമണ്ഡലങ്ങളും കടന്ന് മൂന്നുഗ്രന്ഥികളെയും ഭേദിച്ച് സഹസ്രാരപദ്മമധ്യത്തിലെ അകുലകുണ്ഡലിനീശക്തിയോടു ചേരുന്നു. പ്രതീകാത്മകമായ ഈ ശിവശക്തിസംയോഗത്തിന്‍ഫലമാണ് അമൃതധാര. ഈ അമൃതം പാനം ചെയ്തു സംതൃപ്തയായ കുണ്ഡലിനീ മൂലാധാര ത്രികോണത്തില്‍ തിരിച്ചെത്തി വീണ്ടും സുഷുപ്തിയില്‍ ലയിക്കുന്നു.
Discussion about this post