ചെന്നൈ: ശിവകാശിയിലെ അനധികൃത വെടിമരുന്നുശേഖരത്തിന് തീപിടിച്ച് നാല് പേര്‍ മരിച്ചു.വീടിനുള്ളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ പതിന്നാലുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തുള്ള ആറുവീടുകള്‍ കത്തിനശിച്ചു. അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിനും പടക്കനിര്‍മാണം നടത്തിയതിനും പോലീസ് കേസെടുത്തു.












