Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

കുഞ്ഞന്‍പിള്ളച്ചട്ടമ്പി – സഹസ്രകിരണന്‍

by Punnyabhumi Desk
Jun 30, 2014, 11:12 am IST
in സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

മഹാപുരുഷന്മാര്‍ അങ്ങനെയാണ്. സ്വന്തം ജീവിതമാണ് അവരുടെ സന്ദേശം. പക്ഷേ അത്തരക്കാര്‍പോലും ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെടാം. സ്വാമികളുടെ ജീവിതത്തില്‍ അങ്ങനെയൊരു രസകരമായ സംഭവമുണ്ടായി.

വിശാഖം തിരുനാള്‍ മഹാരാജാവ് ഭരിക്കുന്ന കാലം. പഞ്ചാബില്‍നിന്നു കുറേ ഗുസ്തിമല്ലന്മാര്‍ വന്നു. അവരുമായി പിടിക്കാന്‍ ആരെങ്കിലുമുണ്ടോ എന്നായി. അക്കാലത്ത് അങ്ങനെയുണ്ട്. അയല്‍നാടുകളില്‍ ചെന്നു വെല്ലുവിളിക്കുക. ആളെ കൊടുത്തില്ലെങ്കില്‍ ആ രാജ്യത്തിനു ക്ഷീണമാണ്. തോറ്റാലും ക്ഷീണമാണെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍ എല്ലാ രാജാക്കന്മാരും അക്കാലങ്ങളില്‍ വലിയ ഫയല്‍വാന്മാരെ തീറ്റിപ്പോറ്റിയിരുന്നു. തിരുവിതാംകൂറില്‍ പക്ഷേ, അന്നു പറയത്തക്ക ഗുസ്തിക്കാരൊന്നും ഉണ്ടായിരുന്നില്ല.

മഹാരാജാവ് വിഷമിച്ചു. ഗുസ്തി അറിയുന്നവരായി നാട്ടില്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ചു. ആരോ പറഞ്ഞു, കുഞ്ഞന്‍പിള്ള എന്നൊരു ചട്ടമ്പിയുണ്ട്. ഗുസ്തി പിടിക്കും. ‘കുഞ്ഞന്‍പിള്ളച്ചട്ടമ്പിയെ ഹാജരാക്കട്ടെ’ മഹാരാജാവ് കല്പിച്ചു.

രാജകിങ്കരന്മാര്‍ അന്വേഷിച്ചന്വേഷിച്ചുചെന്നപ്പോള്‍ ചട്ടമ്പിസ്വാമികള്‍ വെളുത്തേരിയുടെ വീട്ടിലുണ്ടായിരുന്നു. ‘രാജകല്പനയാണ്, ഉടന്‍ കൊട്ടാരത്തിലെത്തണം’ എന്നായി.

‘എന്താ കാര്യം?’ സ്വാമി തിരക്കി.

പഞ്ചാബില്‍ നിന്നു ഭയങ്കര ഫയല്‍വാന്മാര്‍ എത്തിയതും അവരോടു കൈയടിക്കാന്‍ ഇവിടെ ജോഡി ഇല്ലാത്തതിനാല്‍ മഹാരാജാവ് വിഷമിച്ചിരിക്കുന്നതും അപ്പോള്‍ പേട്ടയില്‍ കുഞ്ഞന്‍പിള്ള എന്നൊരു ചട്ടമ്പി ഗുസ്തിപിടിക്കുമെന്ന് ആരോ പറഞ്ഞറിഞ്ഞതും എല്ലാം അവര്‍ പറഞ്ഞു. ഇന്ന് പത്തുമണിക്കു മുമ്പ് ആളിനെക്കൊണ്ടെത്തിക്കണം. രാജകല്പനയാണ്.

വെളുത്തേരിയേയും കൂട്ടി സ്വാമികള്‍ കൊട്ടാരത്തിലെത്തി. മഹാരാജാവ് സ്വാമിയോടു കാര്യംപറഞ്ഞു. അതിനു സ്വാമി ‘ ഞാന്‍ കുറേക്കാലമായി ഗുസ്തിപിടിക്കാറില്ല. ഈ നില്ക്കുന്നത് എന്റെ ശിഷ്യനാണ്. വെളുത്തേരി കേശവന്‍. വന്നിരിക്കുന്നവരോട് പിടിക്കാന്‍ ഇയാള്‍ മതി’. എന്നറിയിച്ചു.

‘ശരി, എന്നാല്‍ കേശവന്‍ തയ്യാറാകട്ടെ’. മഹാരാജാവ് കല്പിച്ചു.

വലിയ വലിയ ആളുകള്‍ ഗുസ്തി കാണാനെത്തിയിട്ടുണ്ട്. കേരളകാളിദാസന്‍ എന്നു പ്രസിദ്ധനായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഉള്‍പ്പെടെ. അതാ വരുന്നു മദയാനകളെപ്പോലെ പഞ്ചാബികളായ ഫയല്‍വാന്മാര്‍. വന്നപാടേ അവര്‍ മടിച്ചു ഗോദയിലിറങ്ങിക്കഴിഞ്ഞു. കേശവനും തയ്യാറായി. ആദ്യമായി സ്വാമികളുടെ കാല്‍തൊട്ടുവന്ദിച്ചു. പിന്നെ മഹാരാജാവിനെ വണങ്ങി. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നേര്‍ക്ക് ഒരു നിമിഷം കണ്ണടച്ചുനിന്നു. എന്നിട്ടു ഗോദയിലിറങ്ങി.

പഞ്ചാബികളില്‍ ഒരാള്‍ ആദ്യം കേശവനോടേറ്റു. അലറിക്കൊണ്ടായിരുന്നു വരവ്. അല്പനേരം ഇരുവരും ചില അടവുകള്‍ പയറ്റി. ഇനിയും നീട്ടേണ്ടതില്ലെന്നു വച്ച് കേശവന്‍ സ്വാമികളില്‍ നിന്ന് വശമാക്കിയിരുന്ന ഒരു അടവ് അങ്ങോട്ടു പ്രയോഗിച്ചു. ഇതാ കിടക്കുന്നു മലര്‍ന്നടിച്ചു മദയാന നമ്പര്‍ ഒന്ന്. മഹാരാജാവിനും മഹാസദസ്സിനും സന്തോഷമായി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ അഞ്ചു പഞ്ചാബി മദയാനകളെയും കേശവന്‍ മലര്‍ത്തിയടിച്ചു.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ എഴുന്നേറ്റു ചെന്നു. വെളുത്തേരി കേശവനെ അഭിന്ദിച്ചു. മഹാരാജാവ് വിലയേറിയ സമ്മാനങ്ങള്‍ നല്‍കി.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies