തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ സ്‌മൈല്‍ പദ്ധതി പ്രകാരം ഷട്ടില്‍ കോര്‍ട്ട്, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്വിമ്മിംഗ്പൂള്‍, സിന്തറ്റിക് റണ്ണപ്പോടുകൂടിയ ലോംഗ് ജംപ് ആന്റ് ട്രിപ്പിള്‍ ജംപ് പിറ്റ്, കബഡി ഫ്‌ളോര്‍, സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ്, മാപ്പിള്‍വുഡ് ഫ്‌ളോറിങ് എന്നിവ നിര്‍മിച്ചു നല്‍കും.
സംസ്ഥാനത്ത് കായിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ക്ലബ്ബുകള്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ആഗസ്റ്റ് 25 നകം ഡയറക്ടര്‍, കായിക യുവജനകാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം വെള്ളയമ്പലം, തിരുവനന്തപുരം-695033 വിലാസത്തില്‍ ലഭിക്കണം. പദ്ധതി നടപ്പാക്കുന്നതിനുള്ള അപേക്ഷയും നിബന്ധനയും കായിക യുവജനകാര്യാലയത്തില്‍ നിന്നും നേരിട്ടും www.dsya.kerala.gov.inലും ലഭിക്കും. ഫോണ്‍: 0471-2326644.
Discussion about this post