Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ബലരാമവിവാഹം – ഗര്‍ഗ്ഗഭാഗവതസുധ

by Punnyabhumi Desk
Jul 2, 2014, 03:30 pm IST
in സനാതനം

ചെങ്കല്‍സുധാകരന്‍
ബലരാമവിവാഹം  (ഭാഗം-1)
ശ്രീകൃഷ്ണഭഗവാന് ബഹുമാന പാത്രമാണെങ്കിലും ഭഗവാന്റെ നിഴല്‍പോലെ പ്രത്യക്ഷപ്പെടുന്ന വ്യക്തിത്വമായാണ് ബലരാമന്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. വ്യാസഭാഗവതാദി കൃതികളിലെല്ലാം. എന്നാല്‍ ഗര്‍ഗ്ഗാചാര്യന്‍ അതിന്, അല്പമാണെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബലഭദ്രഖണ്ഡം എന്നൊരുഭാഗം തന്നെ, ആചാര്യന്‍, രാമകഥാകഥനത്തിനായി നീക്കിയിട്ടുണ്ട്. മറ്റു കഥാഭാഗങ്ങളിലും ബലരാമന്‍ കൃഷ്ണജ്യേഷ്ഠനെന്ന പ്രാധാന്യത്തോടെ രംഗപ്രവേശം ചെയ്യുന്നതുകാണാം. ഈ കാലഘട്ടങ്ങളെല്ലാം ശ്രീവ്യാസന്‍ സൂചിപ്പിക്കമാത്രമേ ചെയ്തിട്ടുള്ളൂ! ഗര്‍ഗ്ഗഭാഗവതം ദ്വാരകാഖണ്ഡത്തിലെ ബലദേവ വിവാഹോത്സവം കഥാഗതികൊണ്ടും ആഖ്യാനസാമര്‍ത്ഥ്യം ഏറെ ശ്രദ്ധിക്കേണ്ട ഒരദ്ധ്യായമാണ്.

krishna-balarama-pbബഹുലാശ്വമഹാരാജാവിന്റെ ഭക്തിഭാവം ശ്രീനാരദന് ഭഗവത് കഥാവിവരണത്തിനുള്ള കൗതുകം വര്‍ദ്ധിപ്പിച്ചു. രാജാവ് ആവശ്യപ്പെടാതെതന്നെ മഹര്‍ഷി പറഞ്ഞു:- ഹേ, രാജാവേ, ഭഗവാന്റെ ദ്വാരകാവാസകഥ ഞാന്‍, പറഞ്ഞു. ശ്രീകൃഷ്ണന്റെ വിവാഹം തുടങ്ങിയുള്ള കഥകളും പറയാം.

‘പൂര്‍വ്വം ബല ദേവസ്യ
വിവാഹം ശൃണു മൈഥില
സര്‍വ്വപാപഹരം പുണ്യ
മായുര്‍വര്‍ദ്ധനമുത്തമം!’

(ആദ്യമായി, സര്‍വ്വപാപഹരവും ആയുസ്സംവര്‍ദ്ധകവുമായ ബലദേവവിവാഹകഥ കേട്ടാലും.)

സൂര്യവംശത്തില്‍ ആനത്തന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ‘ആനര്‍ത്തം’ എന്ന രാജ്യം ഭരിച്ചിരുന്നു. രാജാവിന് ഒരു പുത്രനുണ്ടായി. രേവതന്‍. പലതരം സദ്ഗുണങ്ങള്‍ക്കു വിലനിലമായിരുന്ന അദ്ദേഹം കുശസ്ഥലീപട്ടം നിര്‍മ്മിച്ച് രാജ്യം ഭരിച്ചു. ആ രാജാവിന് നൂറ് പുത്രന്മാരും രേവതി എന്നൊരു പുത്രിയും ജനിച്ചു.

രൈവതന്‍ മക്കള്‍ക്ക് വരനെ അന്വേഷിച്ചു തുടങ്ങി. ‘സര്‍വ്വോത്തമം ചിരഞ്ജീവം സുന്ദരം വരമിച്ഛതി’ (സര്‍വ്വോത്തമനും സുന്ദരനും ചിരഞ്ജീവിയുമായ വരനെയാണദ്ദേഹമാഗ്രഹിച്ചത്.) അതിന്നായി രാജാവ് മകളേയും കൂട്ടിയാത്ര തിരിച്ചു. ആദ്യം തേരില്‍ കയറി ഭൂമിയിലാകെ സഞ്ചരിച്ചു. ഉചിതനായൊരാളെ എങ്ങും കണ്ടുകിട്ടായ്കയാല്‍, യോഗബലംകൊണ്ട്, ബ്രഹ്മലോകത്തെത്തി.

ബ്രഹ്മാവപ്പോള്‍ പൂര്‍വ്വചിത്തി എന്ന അപ്‌സരസ്സിന്റെ ഗാനത്തിലാമഗ്നനായിരിക്കുകയായിരുന്നു. മഹാരാജാവ് ബ്രഹ്മാവിനെ നമസ്‌കരിച്ചു. മകള്‍ക്കായി ഉചിതവരനെ യാചിച്ചു.

‘ഹേ ബ്രഹ്മന്‍, അവിടുന്ന്, ‘പരഃപുരാണോ ജഗദ്ഗുരോ ഭൂഃ
പൂര്‍ണ്ണഃ പരാത്മാ പരമേശ്വരോസി
സ്ഥിതഃസദാ ധാമനി പാരമേഷ്ട്യേ
സൃജസ്യലം പാസി ച ഹിംസസീദം’

(പൂര്‍ണ്ണനാണ്. പുരാണനാണ്. പരമാത്മാവും പരമേശ്വരനും അങ്ങാണല്ലോ? പരമസ്ഥാനമലങ്കരിക്കുന്നവനും അങ്ങുതന്നെ. ലോകത്തിന്റെ സ്രഷ്ടാവും സ്ഥിതികാരകനും സംഹര്‍ത്താവും അങ്ങുമാത്രമാണ്.) അങ്ങയുടെ മുഖം വേദങ്ങളും മാറിടം ധര്‍മ്മവും പൃഷ്ഠം അധര്‍മ്മവും ബുദ്ധിമനുവും ദേവതകള്‍ അംഗങ്ങളും പാദങ്ങള്‍ അസുരന്മാരും ശരീരം സൃഷ്ടിയുമാണ്.) ഈ വിശ്വം അങ്ങേയ്ക്ക് കരതലാമലകംപോലെയാണല്ലോ? മാത്രമല്ല, അങ്ങ് –

‘ഏകസ്ത്വമേകം ച വിധായ ജാലം
ഗ്രസിഷ്യസേ സര്‍വ്വമിവോര്‍ണ്ണനാഭിഃ’

(ചിലന്തിവല ഉണ്ടാക്കി വിരിക്കുകയും അതിനെ തന്നിലേക്കുതന്നെ വലിക്കുകയും ചെയ്യുന്നതുപോലെ അങ്ങ്, പ്രപഞ്ചം ഉണ്ടാക്കുന്നു, രക്ഷിക്കുന്നു, സംഹരിക്കുകയും ചെയ്യുന്നു.)

മഹാരാജാവ് ബ്രഹ്മാവിനെ പ്രപഞ്ചാധാര മൂര്‍ത്തിയായി വാഴ്ത്തി. ‘ഹേ ഭഗവന്‍, അവിടുന്ന് സ്വയംഭൂവാന്ന് പിതാവാണ്. സര്‍വ്വര്‍ക്കും പിതാമഹനുമാണ്. സുരന്മാര്‍ക്ക് ജ്യേഷ്ഠനും വിധിയും അങ്ങാണ്. അത്തരം മഹിമാവേന്തുന്ന അങ്ങുതന്നെ എന്റെ പുത്രിക്ക് എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു വരനെ നിര്‍ദ്ദേശിച്ചാലും!’.

രേവതന്റെ അഭ്യര്‍ത്ഥന കേട്ട് ബ്രഹ്മാവ് ചിരിച്ചുപോയി. എന്നിട്ടിങ്ങനെ പറഞ്ഞു:- ‘രാജേവ്, ഇവിടത്തെ ഒരു ക്ഷണനേരം ഭൂമിയില്‍ എത്രയോ ചതുര്‍യുഗങ്ങളാണ്. അങ്ങേയ്ക്ക് ഇപ്പോള്‍, ഭൂമിയില്‍ പുത്രരോ പൗത്രരോ ഇല്ല. അങ്ങയുടെ ഗോത്രംപോലും അവശേഷിച്ചിട്ടില്ല. അതുകൊണ്ട് അന്വേഷണം നിറുത്തുക. ഉചിതനായൊരുവരനെ ഞാന്‍ പറഞ്ഞുതരാം. ധീരനും ഗുണസമ്പന്നനുമായ ബലദേവന് കന്യകയെ നല്‍കുക! പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനുമൊത്ത് ബലരാമന്‍ ഭൂഭാരഹരണാര്‍ത്ഥം ഭൂമിയില്‍ അവതരിച്ചിട്ടുണ്ട്. വാസുദേവാത്മജരായ അവരിപ്പോള്‍ ദ്വാരകയില്‍ വസിക്കുന്നു.

‘അഥശ്രുത്വാ വിധിം നത്വാ
ദൈവതോ നൃപസത്തമഃ
ആയയൗ ദ്വാരകം ഭൂയഃ
സമൃദ്ധാം താം സമൃദ്ധിഭിഃ’

(അതുകേട്ട് രാജാവായ രേവതന്‍ ബ്രഹ്മാവിനെ നമസ്‌കരിച്ച് ഐശ്വര്യ സമൃദ്ധമായ ദ്വാരകയിലെത്തി.) അദ്ദേഹം തന്റെ മകളെ ബലഭദ്രനു നല്‍കി. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച തേരും ബ്രഹ്മദത്തമായ നാനാതരം രത്‌നങ്ങളും കൊടുത്തു. സംതൃപ്തനായ രൈവതന്‍ തപസ്സുചെയ്യാനായി ബദരികാശ്രമത്തിലേക്കുപോയി.

യദുപുരി ഉത്സവരംഗമായി. യാദവര്‍ ബലരാമ വിവാഹോത്സവം കൊണ്ടാടി. സങ്കര്‍ഷണഭഗവാന്‍ രേവതിയുമൊത്ത് സാമോദം ദ്വാരകയില്‍ വസിച്ചു. ബലരാമവിവാഹകഥ കേള്‍ക്കുന്നവര്‍ പാപങ്ങളെല്ലാം നശിച്ച് പരമഗതി പ്രാപിക്കുമെന്ന ഫലശ്രുതിയും പറഞ്ഞ് ശ്രീഗര്‍ഗ്ഗന്‍ കഥ ഉപസംഹരിക്കുന്നു.

വളരെ വിചിത്രമായ ഒരു കഥയാണിത്. സാധാരണ വിവാഹകഥകളിലെ വര്‍ണ്ണനെയൊന്നുമിവിടെ ഇല്ല. ആഘോഷത്തിമിര്‍രപ്പോ സ്വയംവരഘട്ടത്തിലെ സംഘര്‍ഷങ്ങളോ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധമോ ഒന്നുമില്ല. വളരെ ശാന്തമായ ഒരു വിവാഹകഥ! ഭാഗവതപ്രസിദ്ധമായ വിശുദ്ധഭക്തിയുടെ ഉദാത്തതലം ഈ കഥാഭാഗത്തുണ്ട്. രൈവതന്‍ തന്റെ ഓമനപുത്രിയെ ബലഭദ്രന് വിവാഹം കഴിച്ചുകൊടുത്തു. അതിലൂടെ രാജാവിന്റെ ഭക്തി വെളിവാക്കുന്നു! ചിരഞ്ജീവിയും സദ്ഗുണ സമ്പന്നനും സുന്ദരനുമായ ജാമാതാവിനെ അന്വേഷിച്ചു നടന്ന ഭക്തനായ രേവതന് സാക്ഷാല്‍ സങ്കര്‍ഷണ മൂര്‍ത്തിയെത്തന്നെ ലഭിച്ചു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശവും ആ വിവാഹത്തിന് പ്രേരകശക്തിയായി വന്നു! ഉത്തമ ഭക്തന്റെ ആഗ്രഹം, അതെത്ര വൈകിയാലും സിദ്ധിക്കുമെന്നതാണ് ഇക്കഥയിലെ പ്രമേയം! ഏതെല്ലാം തടസ്സങ്ങളുണ്ടായാലും, ഭക്തന്‍, അവയെ നിസ്സാരമായേ കരുതൂ! എന്നാല്‍ ലക്ഷ്യപ്രാപ്തിക്കായി ഏതു കഠിനകാര്യവും ചെയ്യും. സുധീരം പ്രവര്‍ത്തിച്ച് തടസ്സങ്ങള്‍ തട്ടിമാറ്റി കാര്യം നേടാന്‍ ഭക്തി സഹായകമാകുമെന്ന സത്യം ഈ കഥ വ്യക്തമാക്കുന്നു!

ഭാഗവതകഥകളിലെല്ലാം സഹജമായ ഒരു സൂക്ഷ്മതലമുണ്ട്. ബലദേവോ ദ്വാഹകഥയിലും നമുക്ക് അതു കണ്ടെത്താം. സമുദ്രമദ്ധ്യത്തില്‍ ‘ആനര്‍ത്തമെ’ന്ന രാജ്യം നിര്‍മ്മിച്ച് ഭരിച്ചുപോന്ന രാജാവാണ് ആനര്‍ത്തന്‍! ആ സ്ഥലത്തിന്നു സമീപമാണ്, പിന്നീട്, ശ്രീകൃഷ്ണന്‍ ദ്വാരക നിര്‍മ്മിച്ചത്. സമുദ്രമദ്ധ്യത്തിലെ ആനര്‍ത്തരാജ്യം അന്വേഷണ കുതുകികള്‍ക്ക് ഉത്സാഹമുണ്ടാക്കുന്ന ശബ്ദമാണ്. സാധാരണ കഥകളില്‍പോലും സമുദ്രം ലൗകികതയെ സൂചിപ്പിക്കുന്നു. ‘സംസാരമാം സാഗരത്തിലംസാന്തം മുങ്ങിപ്പോകുന്നവരാണ് സാമാന്യമനുഷ്യര്‍! പക്ഷേ, ആ വിധം ലൗകികമഗ്നനാകാതെ ആദ്ധ്യാത്മികതയിലാനന്ദം കണ്ടെത്തിയ മഹാനാണ് ‘ആനര്‍ത്തന്‍’! ആനര്‍ത്തമെന്നാല്‍ നൃത്തരംഗമെന്നാണര്‍ത്ഥം! ലോകത്തെ ഭഗവാന്റെ നൃത്തരംഗമായിക്കണ്ട മഹാഭക്തനാണ് ആ രാജാവ്! ഭഗവല്ലീലകള്‍ മനസ്സില്‍ കണ്ട് ‘സമുദ്രംചൂഴുന്ന ദ്വീപി’ല്‍ സസുഖം വാണു അദ്ദേഹം! ലൗകികതയുടെ മായാജലം ചുറ്റും കിടക്കുമ്പോഴും അതില്‍ വ്യാമുഗ്ദ്ധനാകാതെ ഏകാന്തഭക്തിയോടെ ആനന്ദഭരിതമാനസനായി അദ്ദേഹം കഴിഞ്ഞു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies