കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനു സമീപത്തു പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 200 ഇന്ധന ടാങ്കറുകള്‍ താലിബാന്‍ ഭീകരര്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ത്തു. വിദേശ സൈന്യത്തിനുള്ള ഇന്ധനവുമായി പോകുന്ന സ്വകാര്യ കമ്പനിയുടെ ട്രക്കുകളാണു തകര്‍ത്തത്. നാറ്റോ സൈന്യം അഫ്ഗാനില്‍നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നു പ്രദേശത്തു താലിബാന്‍ ആക്രമണം രൂക്ഷമാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രധാന മിലിട്ടറി ബേയ്‌സിനു നേരേ താലിബാന്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.
Discussion about this post