ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് യുപി ഗവര്‍ണറാകും. ഒ.പി. കോഹ്ലി (ഗുജറാത്ത്), ബി.ഡി. ഠണ്ഡന് (ഛത്തിസ്ഗഡ്), കേസരിനാഥ് ത്രിപാഠി (പശ്ചിമബംഗാള്‍), പി.സി. ആചാര്യ (നാഗാലാന്‍ഡ്) എന്നിവരാണ് മറ്റു ഗവര്‍ണര്‍മാര്‍. ആകെ എട്ട് ഗവര്‍ണര്‍മാരുടെ ഒഴിവാണുള്ളത്.












