Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിന് 200 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

by Punnyabhumi Desk
Jul 16, 2014, 12:07 pm IST
in മറ്റുവാര്‍ത്തകള്‍

പാലക്കാട്ട് സംസ്ഥാന പട്ടികജാതി-വര്‍ഗ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകള്‍ക്ക് അംഗീകാരം

medical-pb-1തിരുവനന്തപുരം: കേരളത്തിലെ നാലു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി 200 പുതിയ എംബിബിഎസ് സീറ്റുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്. പുതുതായി ആരംഭിക്കുന്ന ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെയാണു സീറ്റ് അനുവദിച്ചത്.

പാലക്കാട്ട് സംസ്ഥാന പട്ടികജാതി-വര്‍ഗ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകള്‍ക്ക് അംഗീകാരം നലകി. ഇടുക്കി പൈനാവില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജില്‍ 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകള്‍ അംഗീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള 200 സീറ്റുകള്‍ 250 ആയി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശ പ്രകാരമാണു മെഡിക്കല്‍ സീറ്റ് വര്‍ധിപ്പിക്കാനും വെട്ടിക്കുറയ്ക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടിയെടുത്തത്. ശ്രീവല്‍സം എഡ്യൂക്കേഷന്‍ ട്രസ്റ്റ് – മലപ്പുറം, റോയല്‍ മെഡിക്കല്‍ ട്രസ്റ്റ് – പാലക്കാട്, എസ്ആര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് – തിരുവനന്തപുരം എന്നിവ പുതുതായി സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ കോളേജിനായി നല്കിയ അപേക്ഷ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. തിരുവനന്തപുരം കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ 50 എംബിബിബിഎസ് സീറ്റുകള്‍കൂടി അനുവദിക്കണമെന്ന അപേക്ഷയും നിരാകരിക്കപ്പെട്ടു.

അടിസ്ഥാന സൗകര്യമില്ലെന്നു കണ്ടെത്തിയ രാജ്യത്തെ 118 മെഡിക്കല്‍ കോളേജുകളിലെ 3820 സീറ്റുകള്‍ ഈ വര്‍ഷം കുറവു ചെയ്തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എംബിബിഎസ് സീറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ നടപടിയെടുത്തിരിക്കുന്നത്. പാലക്കാട്, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷംതന്നെ പ്രവേശനം നടക്കും. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലെ 100 സീറ്റില്‍ ഈ വര്‍ഷവും പ്രവേശനം നടത്താമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പരിശോധനയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ രണ്ടാഴ്ച മുമ്പു റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണു പുതിയ തീരുമാനമുണ്ടായത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies