ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കുവാന്‍ കേന്ദ്ര നീക്കം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ തടസമാണെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. ഇതിനായി ഉടന്‍ നിയമഭേദഗതി നടത്തുമെന്നാണ് സൂചന.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പല പദ്ധതികള്‍ക്കും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ച പശ്ചാത്തലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തില്‍ ഭേദഗതി വരുത്തുവാനാണ് തീരുമാനം. ഈയൊരു അവസ്ഥ പഠിക്കുവാനായി പ്രത്യേക സമിതിയെയും നിയമിക്കും.












