ഇസ്ലാമാബാദ്: ഇന്ത്യാ പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം പാകിസ്ഥാന് പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് പാകിസ്ഥാന്. പഴിചാരല്‍ അവസാനിപ്പിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പാകിസ്ഥാന് വക്താവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കാശ്മീരിലെത്തിയ മോഡി പാകിസ്ഥാന് നേര്‍ക്ക് നേരേ യുദ്ധം ചെയ്യാനുള്ള ശക്തി നഷ്ടപ്പെട്ടെന്നും അതുകൊണ്ട് അവര്‍ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം ഉന്നയിച്ചത്.












