Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രുക്മിണീസ്വയംവരം (ഭാഗം-III) – ഗര്‍ഗ്ഗഭാഗവതസുധ

by Punnyabhumi Desk
Aug 19, 2014, 01:16 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍ രുക്മിണീസ്വയംവരം  താനയച്ച ബ്രാഹ്മണന്‍ ദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്താന്‍ വൈകിയപ്പോള്‍ വൈദര്‍ഭി ദുഃഖിച്ചു. ഭക്തര്‍ക്ക് ഈശ്വരനില്‍ വിശ്വാസമാണ്. പക്ഷേ അനുഗ്രഹം വൈകുമ്പോള്‍ ഉല്‍ക്കണ്ഠയുണ്ടാകും. തന്റെ സമര്‍പ്പണം ശരിയായില്ലല്ലോ എന്ന ചിന്ത വല്ലാത്ത ഭാരമുളവാക്കും. ബ്രാഹ്മണദൂത് ഫലിച്ചില്ലെന്നു കരുതി രുക്മിണി വിഷമിച്ചു. ഭക്തന് ഭഗവാന്റെ മുന്നില്‍ സമര്‍പ്പിക്കാനുള്ളത് ശുദ്ധമാനസമാണ്. ഈ അര്‍പ്പണം ഭഗവാന് അതീവ ഹൃദ്യവുമാണ്. മറ്റെന്തിനേക്കാളും ഈശ്വരന് ഇഷ്ടമാകുന്നതും ‘മനമലര്‍ കൊയ്തുള്ള മഹേശ്വര പൂജയാണ്. കാര്യം സഫലമാകുന്നതിന് കാലം ഒരു പ്രധാന ഘടകമാണ്. മാനസവേഗത്തിലെല്ലാം സംഭവിക്കുകയില്ല. അതേസമയം വൈകുന്ന നിമിഷമോരോന്നും ഭക്തര്‍ക്ക് അമൃതം വര്‍ഷമായേ അനുഭവപ്പെടുകയുള്ളൂ. എന്നാലും അവള്‍ തങ്ങളുടെ നിര്‍വ്യാജഭക്തിക്ക് സമംളമായ സമാപനം പ്രതീക്ഷിക്കും. അതാണ് രുക്മിണി, അവസാന നിമിഷത്തിലും പ്രതീക്ഷവിടാതെ, ഭഗവാനെ കാത്തിരിക്കുന്നത് ഭക്തരങ്ങനെയാണ്. അവര്‍ ഒരിക്കലും ഭഗവാനെ കുറ്റപ്പെടുത്തുകയില്ല. ഭഗവദ്ദിച്ഛ നടക്കട്ടെ’ എന്ന ചിന്തമാത്രമേ കാണൂ! ദാരിദ്ര്യം കൊടികുത്തിവാണപ്പോള്‍ കുചേലന്‍ ഭിക്ഷക്കിറങ്ങി. ചില ഗൃഹസ്ഥന്മാര്‍ ആ ഭക്തനോട് നിന്ദ്യമായി പ്രതികരിച്ചു. ഭിക്ഷനല്‍കാതെ പുറത്താക്കി. അപ്പോള്‍ ശാന്തമാനസ്സനായി, ‘കൃഷ്ണാ? ഇവിടെ നിന്നൊന്നും സ്വീകരിക്കരുതെന്നാണല്ലോ നിന്റെ ഇഷ്ടം?’ എന്ന് കുചേലന്‍ ആത്മഗതം ചെയ്തുകൊണ്ടിറങ്ങിപ്പോയി. ആരോടും പകയോ ശത്രുതയോ ഇല്ലാതിരിക്കുകയാണ് ഭക്തിയുടെ ലക്ഷണം! ‘തുല്യ നിന്ദാസ്തുതിര്‍ മൗനി സന്തുഷ്ടോയേന കേനചിത്’ എന്ന ഭാവ ഭദ്രരായാണ് ഭക്തിഭാവത്തെ ഗരിമയുറ്റതാക്കുന്നത്. ‘തമേവ ശരണം ഗച്ഛ സര്‍വ്വഭാവേന ഭാരത തത്പ്രസാദാത് പരാം ശാന്തിം സ്ഥാനം പ്രാപ്ന്യസി ശാശ്വതം’ (ഭഗവത്ഗീത – 18162) എന്ന ഗീതാവാക്യം നന്നായറിയുന്ന ഭക്തന്‍ സര്‍വ്വേശ്വരന്ന് കീഴ്‌പെട്ട് കല്പിതമനുഭവിക്കാന്‍ സശ്രദ്ധം കാത്തുനില്‍ക്കും. ഉല്‍ക്കണ്ഠാകുലയെങ്കിലും ഭഗവാന്റെ വരവും പ്രതീക്ഷിച്ച് ഈശ്വരസ്മരണയോടെ കഴിഞ്ഞ രുക്മിണി ഇത്തരം അഹൈതുകീഭക്തിയുടെ പ്രതീകമാണ്. തന്നിലേക്കടുക്കുന്ന നദിയെപ്പുല്‍കുന്ന സാഗരംപോലെ ഭഗവാന്‍ ഭക്തനെ തന്റെ നെഞ്ചോടു ചേര്‍ക്കുന്നു. സന്ദേശം ലഭിച്ച ഉടന്‍ കുണ്ഡിനത്തിലെത്തിയ ഭഗവാന്‍ ‘താര്‍ക്ഷ്യ പുത്രഃ സുധാമിവ് രുക്മിണിയെ, ബലാല്‍, തേരിലേറ്റി. ഏതേതുതരം തടസ്സങ്ങളുണ്ടായാലും ഭക്ത ഭഗവത് സംഗമം തടയാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല. രുക്മിയുടേയും കൂട്ടാളികളുടേയും തടസ്സം വളരെ നിസ്സാരമാണ്. ഭക്തി പ്രകര്‍ഷത്തിനു മുമ്പില്‍ ലൗകികാസക്തി, സൂര്യപ്രകാശത്തില്‍ ഖദ്യോതപ്രഭ പോലെ നിസ്‌തേജമായിപ്പോകും. രുക്മി ലൗകികാസക്തിയുടെ പ്രതീകം! ഭോഗൈശ്വര്യ പ്രസക്തന്മാര്‍ക്ക്’ ഭഗവത്തത്ത്വമറിയാന്‍ കഴിയുകയില്ല. അതിനാല്‍ത്തന്നെ ഭക്തരെ പിന്തിരിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുകയും ചെയ്യും. രുക്മിക്ക് വൈരമുണ്ടാവാന്‍ കാരണവും ഇതുതന്നെയാണ്. രുക്മിണീ – ശ്രീകൃഷ്ണ വിവാഹം നടക്കാതിരിക്കുകയാണ് അയാളുടെ ആവശ്യം! എങ്ങനേയും തടസ്സമുണ്ടാക്കാനാണ് കാമക്രോധലോഭമോഹാദികളുടെ (ചേദിപന്‍, ജരാസന്ധന്‍, ദന്തവക്ത്രന്‍, സാല്വന്‍, പൗണ്ഡ്രകന്‍, വിദൂരഥന്‍ എന്നിവരുടെ) സഹായം തേടിയത്. വിഷയാസക്തിയെ പോഷണം ചെയ്യുന്ന മാനസിക ഘടകങ്ങളാണിവ! ഈശ്വരഭാവത്തോടു വിരോധം വരാന്‍ മറ്റെന്തുവേണം? ലൗകികാസക്തന്‍ ഷഡ്വികാര പ്രേരിതനായി ഈശ്വരവിരോധിയായി പ്രവര്‍ത്തിച്ചു. അതാണ് രുക്’മി’യും ബാന്ധവരും ശ്രീകൃഷ്ണബലരാമന്മാരെ എതിര്‍ത്തതിലെ രഹസ്യം! ആത്യന്തികമായി ഭക്തിക്കേ ജയം വരൂ. ഭഗവത് പ്രഭാവത്തിനേ മേല്‍ക്കൈ ഊണ്ടാവൂ. ഭാഗവതം അതാണുയര്‍ത്തി പിടിക്കുന്നത്. ‘മദാന്ധത’ പരാജയപ്പെടുമെന്നും ‘കൃതാര്‍ത്ഥത’ വൈജയന്തിയേന്തുമെന്നും വിശദമാക്കുന്ന കഥാപരിണാമമാണ് ‘രുക്മിണീസ്വയംവരത്തി’ലുള്ളത്. ഏതു വിപത് സന്ധിയിലും ഭക്തന്‍, തന്നെ, ആര്‍ത്തത്രാണപരായണനായ ഭഗവാന്‍ രക്ഷിക്കുമെന്ന് ഉറയ്ക്കുന്നു. ഭാഗവതം ഏകാദശസ്‌കന്ധത്തില്‍ ഉദ്ധവര്‍ പറയുന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. ‘ത്വം ത്വാഖിലാത്മ ദയിതേശ്വരമാശ്രിതാനാം സര്‍വ്വാര്‍ത്ഥദം സ്വകൃതവിദ്വി സൃജേതകോനു കോവാ ഭദേത് കിമപി വിസ്മൃതയേfനുഭൂതൈ്യ കിം വാ ഭജേന്ന തവ പാദരജോജ്ജൂഷാം നഃ’ അതാണു സത്യം! ഈശ്വരകൃപ ആത്മാനുഭവമാക്കിയ ഒരാള്‍ക്ക് ലോകത്ത് മറ്റൊന്നിനേയും ആശ്രയിക്കാന്‍ കഴിയുകയില്ല. രുക്മിക്കേറ് വൈരൂപ്യവും തുടര്‍ന്നയാള്‍ ചെയ്ത പ്രതിജ്ഞയും കഥാസന്ദര്‍ഭത്തില്‍ നിറുത്തി പരിശോധിക്കാവുന്നതാണ്. ശരീരാഭിമാനവും തജ്ജന്യമായ മദാന്ധതയും സഹചാരികളുടെ പിന്തുണയുംകൊണ്ട് സദസദ് വിവേകം നഷ്ടപ്പെട്ടവനാണയാള്‍! ഇത്തരക്കാര്‍ക്ക്, മറ്റാരെക്കാളും തങ്ങള്‍ ശക്തിമാന്മാരാണെന്നും ആരേയും പരാജയപ്പെടുത്താന്‍ പോന്ന വീര്യം തങ്ങള്‍ക്കുണ്ടെന്നും തോന്നും. അന്ധന് വസ്തുക്കളെ കാണാനാകാത്തതുപോലെ മദമത്തന് സത്യമറിയാന്‍ കഴിയാതെ വരും. രുക്മി അതുപോലൊരാള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഭഗവാന്‍ ശ്രീകൃഷ്ണനേയോ ഭക്തയായ രുക്മിണിയേയോ അറിയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. സത്യമാര്‍ഗ്ഗം ചരിക്കാത്തൊരാള്‍ക്കെങ്ങനെ അതിന്നാവും? ഭഗവാനോടുണ്ടായ പരാജയം രുക്മിക്ക് അപമാനമായിത്തോന്നി. അസമീക്ഷ്യകാരികളങ്ങനെയാണ്. മുന്‍പില്‍ നോക്കുകയേ ഇല്ല! അപജയം സംഭവിക്കുമ്പോഴാകട്ടെ ഭഗ്നാശനാവുകയും ചെയ്യും. അത്തരം നിരാശതയാണ് രുക്മിക്കുണ്ടായത്. തന്റെ ശൗര്യസൗന്ദര്യങ്ങള്‍ക്കടയാളമായി അയാള്‍ കരുതിയിരുന്ന മുടിയും മീശയും മുറിച്ചുകളഞ്ഞ് ഭഗവാന്‍ അയാളെ, വിരൂപനാക്കി. ദേഹാഭിമാനിതയ്ക്കുണ്ടായ അപമാനമായിരുന്നു അത്. അതിനാല്‍ രുക്മി പ്രതികാരേച്ഛുവായി. പക്ഷേ കൃഷ്ണനോടുണ്ടായ പരാജയം അയാളുടെ ശക്തിയാകെ ചോര്‍ത്തിക്കളഞ്ഞിരുന്നു. എങ്കിലും അപമാനം അസഹനീയമായി. ശത്രുസംഹാരം വരുത്തിയേ സ്വഗൃഹത്തിലേയ്ക്കു മടങ്ങുകയുള്ളൂ എന്ന പ്രതിജ്ഞ ആ നിരാശതയില്‍ നിന്നുണ്ടായതാണ്. കേവലം ക്ഷിപ്രകോപികള്‍ക്കുണ്ടാകുന്ന സ്വഭാവമാണിത്. ശക്തിക്ഷയിച്ച് മനം തളര്‍ന്ന അവസ്ഥയാണ് ബന്ധനസ്ഥനെന്ന സൂചന! ബലരാമന്റെ സമയോചിതമായ ഇടപെടലാണ് അയാളെ മുക്തനാക്കിയത്. നിരായുധന്റെ വാക്കുകള്‍ അയാള്‍ക്കല്പം ആശ്വാസമായി. മന്ത്രിമാരും ബന്ധുക്കളും നിര്‍ബ്ബന്ധിച്ചിട്ടും രുക്മി തന്റെ പ്രതിജ്ഞയില്‍ നിന്നിളകാതെ ഭോജകടം എന്ന സ്ഥലത്ത് ഒരു നഗരം നിര്‍മ്മിച്ച് അവിടെ വസിച്ചു. ദൈവശക്തിയെ വെല്ലുവാന്‍ സാധിക്കാതെ വരുമ്പോള്‍ ആസുരതയ്ക്കുണ്ടാവുന്ന മനോവൈക്ലബ്യമാണിത്. അത്തരക്കാര്‍ സമൂഹമദ്ധ്യത്തിലേയ്ക്കു വരാന്‍ അയയ്ക്കുകയും പിന്നീട് ഏകാന്തവാസമനുഭവിക്കുകയും ചെയ്യുന്നു. തടസ്സങ്ങളെല്ലാം നീങ്ങിയപ്പോള്‍ രുക്മിണിഭഗവാനുമൊത്ത് ദ്വാരകയിലേക്കു ഗമിച്ചു. ജീവാത്മാവ് പരമാത്മാവിനോടൊത്തു. പിന്നീടുള്ള യാത്ര ദ്വാരകയിലേക്കാണ്. മോക്ഷദ്വാരത്തിലേക്ക്! ആ യാത്ര നിര്‍വ്വിഘ്‌നവും അനുകൂലാനുഭവങ്ങളുടെ അകമ്പടിയാര്‍ന്ന് സമംഗളവും ആയിരിക്കും. അതുവരെയുണ്ടായ ദുഃഖങ്ങളെല്ലാം മറന്ന് ഭക്തമനസ്സിന് പരമാനന്ദലബ്ധിയുണ്ടാകും. തടസ്സങ്ങള്‍ നീങ്ങി അമൃതാനന്ദ മനുഭവിക്കുന്ന ജീവന് ശോകമെവിടെ? മോഹമെവിടെ?

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies