മിയാമി: ഗ്രാന്‍ഡ് ബഹാമാ ദ്വീപിന്റെ സമുദ്രതീരത്തായി ചെറുവിമാനം തകര്‍ന്നു വീണ് നാലു പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ ഫ്‌ളോറിഡയില്‍ നിന്നുമാണ് വിമാനം ബഹാമയിലേക്ക് പോയത്. ഇരട്ട എഞ്ചിനുകളുള്ള സെസ്‌ന വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് തകര്‍ന്നത്. യാത്രക്കാര്‍ ആരും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടില്ല. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റര്‍ കൂടി ശേഷിക്കുമ്പോളാണ് ഫ്രീപോര്‍ട്ടില്‍ വിമാനം തകര്‍ന്നു വീണത്. പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് സജീവമായി രംഗത്തുണ്ട്.
Discussion about this post