ന്യൂഡല്‍ഹി: കൊളീജിയം സംവിധാനത്തിനു ബദലായി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഭരണഘടനാ ഭേദഗതി വരുംമുമ്പ് ഇടപെടാനാകില്ലെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് അറിയിച്ചു. ജഡ്ജിമാരുടെ നിയമനത്തില്‍ ജുഡീഷ്യറിക്കുള്ള അധികാരമില്ലാതാക്കുകയാണ് ബില്ലെന്ന് ആരോപിച്ച് സുപ്രീം കോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനാണ് ഹര്‍ജി നല്കിയത്. നേരത്തെ, ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പാസാക്കിയിരുന്നു.












