Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സമഗ്രമായ ബാങ്കിംഗ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കും : മുഖ്യമന്ത്രി

by Punnyabhumi Desk
Aug 29, 2014, 05:27 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സമഗ്രമായ ബാങ്കിംഗ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് സേവനം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ ഭാഗമായി എല്ലാ കുടുംബങ്ങളിലും ബാങ്കിംഗ് സൗകര്യം എത്തിക്കും. സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങളും ക്ഷേമ പദ്ധതി ആനുകൂല്യങ്ങളും എല്ലാം ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതിനുള്ള ബൃഹദ് പരിപാടിയാണിത്. ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍ എല്ലാ കുടുംബങ്ങളിലും ഇത് എത്തിയിട്ടില്ല. ഇത് പരിഹരിക്കുന്നതിനായി ഇക്കഴിഞ്ഞ 16-ാം തീയതി മുതല്‍ ബാങ്കുകള്‍ നടത്തിയ പ്രചാരണം വഴി കേരളത്തില്‍ എട്ടു ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടി വേഗത്തില്‍ ബാങ്ക് അക്കൗണ്ട് ലഭ്യമാക്കും. 100 ശതമാനം ബാങ്ക് അക്കൗണ്ട് സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1969-70 കാലത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പാക്കിയ ബാങ്ക് ദേശസാല്‍ക്കരണം രാജ്യത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ബാങ്കുകളിലെ വലിയ സമ്പത്ത് ജനങ്ങളുടെ സമ്പത്താക്കി മാറ്റുകയും ചെയ്തു.ഇത് ബാങ്കിംഗ് രംഗത്തെ ഒരു സുപ്രധാന കാല്‍വയ്പ്പായിരുന്നു. ഈ നടപടി ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധതയും ജനങ്ങളോടുള്ള കടമയും കടപ്പാടും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും സഹായകമായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെയും ജനങ്ങളുടെയും ജീവിത പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വന്‍ മാറ്റങ്ങള്‍ക്കും ഈ നടപടി വഴി വച്ചു. എല്ലാവരിലും ക്ഷേമമെത്തിക്കുക എന്ന നടപടിയാണ് സമഗ്ര സാമ്പത്തിക സന്നിവേശം വഴി ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം എല്ലാ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സാമ്പത്തിക സന്നിവേശത്തിലും കേരളം 95 ശതമാനമാണ്. ഇനി അഞ്ചു ശതമാനം മാത്രമേ പൂര്‍ത്തീകരിക്കാനുള്ളു. എല്ലാവരും കൂട്ടായ്മയോടെ പരിശ്രമിച്ചാല്‍ ഇത് 100 ശതമാനമാക്കാന്‍ കഴിയുമെന്നും എല്ലാവര്‍ക്കും ബാങ്കിംഗ് സൗകര്യമൊരുക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഉടന്‍ തന്നെ ശാഖകള്‍ ആരംഭിക്കും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്ക് ശാഖ ഉണ്ടാകണം. ജനങ്ങള്‍ക്ക് സമീപസ്ഥമായ ശാഖകള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ഉത്പാദന, പശ്ചാത്തല , സേവന മേഖലകള്‍ക്ക് പ്രാമുഖ്യമുറപ്പു വരുത്തി വികസനത്തിന് ആക്കം കൂട്ടണം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌ക്കാരിക മന്ത്രി കെ.സി.ജോസഫ്, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ , ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരന്‍, ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ ഉമാ ശങ്കര്‍, നബാര്‍ഡ് സി.ജി.എം. രമേഷ് തെങ്കില്‍, എസ്.എല്‍.ബി.സി. കണ്‍വീനര്‍ കെ.ആര്‍.ബാലചന്ദ്രന്‍, തിരുവനനന്തപുരം ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ചടങ്ങില്‍ ലൈവ് ആയി ടെലികാസ്റ്റ് ചെയ്തു. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies