ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
മഹേശ്വരമഹാകല്‍പ മഹാതാണ്ഡവ സാക്ഷിണി
മഹാകാമേശമഹിഷി മഹാത്രിപുരസുന്ദരീ
മഹാപ്രളയ (കല്‍പം)ത്തില്‍ വിശ്വമാസകലം ഒടുങ്ങുമ്പോള്‍ ശ്രീപരമേശ്വരന്‍ (മഹേശ്വരന്‍) ചെയ്യുന്ന നൃത്തമാണ് മഹാതാണ്ഡവം. മഹാപ്രളയത്തിനും അതീതമായ ലളിതാംബികമാത്രമേ ആ നൃത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ഉണ്ടാവൂ. താണ്ഡവം = പുരുഷന്റെ വീരരസോചിതമായ ചടുലനൃത്തം.
ദേവി മന്മഥനെപ്പോലും അമര്‍ത്തിയ മഹേശ്വരന്റെ പട്ടമഹിഷി (ബഹുമാനൃപത്‌നി)യാണ്. ത്രിപുരങ്ങള്‍ വാസസ്ഥാനമാക്കിയ ശ്രേഷ്ഠത്വമാര്‍ന്ന സുന്ദരിയുമത്രേ. ത്രിപുരം = ത്രിമൂര്‍ത്തികള്‍, അഗ്നിത്രയം മുതലായി മൂന്നെണ്ണം എന്നു പ്രസിദ്ധമായ എല്ലാം.
ചതുഷഷ്ട്യുപചാരഢ്യാ ചതുഷഷ്ടികലമായീ
മഹാചതുഷഷ്ടികോടി യോഗിനീഗണ – സേവിതാ
അറുപത്തിനാലു (ചതുഷ്ഷഷ്ടി) പചാരങ്ങള്‍മുഖേനവേണം ദേവിയെ പൂജിക്കാന്‍. ദേവി 64കലകളുടെ വിളനിലമാണ്. ആവാഹനം, ആസനം, പാദ്യം, അര്‍ഘ്യം, ആചമനം മുതലായ 16മുഖ്യോപചാരങ്ങളും (ഷോഡശോപചാരങ്ങള്‍) അവയുടെ അംഗങ്ങളും ചേര്‍ന്നതാണ് 64 എന്ന ഉപചാരസംഖ്യ, 236ഗീതം, വാദ്യം, നൃത്തം എന്നു തുടങ്ങി കലകള്‍ 64 എന്നു പ്രസിദ്ധം. 64തരം തന്ത്രങ്ങള്‍ ഉള്ളവയില്‍ (226) ഓരോന്നും ഓരോ കലയെന്നും പറയാറുണ്ട്, അവയില്‍ ദേവീസാന്നിധ്യമില്ലാത്ത ഒന്നുമില്ല.
237 മഹാത്മ്യമിയന്ന 64 കോടി യോഗനിമാര്‍ എട്ടു സംഘങ്ങളില്‍ (ഗണം) അംഗങ്ങളായി ശ്രീ ലളിതാംബികാഭഗവതിയെ സേവിക്കുന്നു.
ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡാ, മഹാലക്ഷ്മി എന്നീ എട്ടു പരിവാര ശക്തികളുണ്ട് ലളിതാംബികയ്ക്ക്, അവരില്‍ ഓരോ ശക്തിയെയും അനുസരിക്കുന്ന എട്ടുകോടി വീതം യോഗിനിമാരും 8 x 8 കോടി = 64 കോടി.
Discussion about this post