ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ കബഡി മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ-വനിത വിഭാഗത്തില്‍ ഇറാനെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടം അതിജീവിച്ചാണ് പുരുഷന്മാര് സ്വര്‍ണമണിഞ്ഞത്. സ്കോര്‍ 27-25. ആദ്യ പകുതിയില്‍ 13-21 എന്ന സ്കോറിന് പിന്നില്‍ നിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് ഇന്ത്യന്‍ പുരുഷന്മാര് സ്വര്‍ണം നേടുന്നത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്.
നേരത്തെ വനിതകള്‍ ഇറാനെതിരേ ആധികാരിക വിജയം നേടിയിരുന്നു. 31-21 എന്ന സ്കോറിനാണ് ഇറാന് പെണ്‍കരുത്തിനെ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതകള്‍ മലര്‍ത്തിയടിച്ചത്. കഴിഞ്ഞ ഏഷ്യാഡിലാണ് ആദ്യമായി വനിതാ കബഡി ഉള്‍പ്പെടുത്തിയത്.
Discussion about this post