പത്തനംതിട്ട: 10, 11, 12 തിയ്യതികളില്‍ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ നടക്കുന്ന ഓമല്ലൂര്‍ ഹിന്ദുമഹാസമ്മേളനം ചക്കുളത്തുകാവ് ദേവീക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്യും. ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിങ് സെക്രട്ടറി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം അനുഗ്രഹപ്രഭാഷണവും ചലച്ചിത്ര പിന്നണിഗായിക ചന്ദ്രലേഖ മഹാമണ്ഡലത്തിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സേവാനിധി വിതരണവും നടത്തും.
11ന് വൈകുന്നേരം 5ന് നടക്കുന്ന വനിതാസമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീഭായിത്തമ്പുരാട്ടി ഉദ്ഘാടനംചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം അഡ്വ. അഞ്ജനാദേവി അധ്യക്ഷതവഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണംനടത്തും. വിശ്വഹിന്ദു പരിഷത്ത് കോന്നി പ്രഖണ്ഡ് രക്ഷാധികാരി മിനി ഹരികുമാര്‍ പ്രസംഗിക്കും.
12ന് 8.30ന് വിജ്ഞാനകലാമത്സരങ്ങള്‍. 3ന് നടക്കുന്ന മതപാഠശാലാ സമ്മേളനം ജഡായുമംഗലം ജ്ഞാനാന്ദാശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് മത്സരവിജയികള്‍ക്ക് സമ്മാനവിതരണം. വൈകുന്നേരം 5ന് നടക്കുന്ന സമാപനസമ്മേളനം വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ ഉദ്ഘാടനംചെയ്യും. മഹാമണ്ഡലം ട്രഷറര്‍ പി.ആര്‍.നടരാജന്‍ അധ്യക്ഷതവഹിക്കും. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡി.നാരായണശര്‍മ മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി, ഓമല്ലൂര്‍ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ സൈനുരാജ് എന്നിവര്‍ പ്രസംഗിക്കും. 8ന് ഇലന്തൂര്‍ ശ്രീദേവി പടയണി സംഘത്തിന്റെ പടയണി.
Discussion about this post