തിരുവനന്തപുരം: 2014 നവംബര്‍ 16 മുതല്‍ രണ്ടുമാസത്തേക്ക് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിക്ക് അപേക്ഷ നല്‍കിയവരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 25, 27, 28, 29 തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം നന്തന്‍കോടുള്ള ആസ്ഥാന ഓഫീസില്‍ നടത്തും. അപേക്ഷ ലഭിച്ച ക്രമമനുസരിച്ചാണ് അഭിമുഖം നടത്തുന്നത്. ക്രമനമ്പര്‍ ഒന്ന് മുതല്‍ 500 വരെ 25നും തുടര്‍ന്ന് 27 ന് (501 മുതല്‍ 1050 വരെ), 28 ന് (1051 മുതല്‍ 1550 വരെ) 29 ന് 1551 മുതല്‍ 2150 വരെ) കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് തീയതികളില്‍ തിരഞ്ഞെടുപ്പിന് ഹാജരാകണം. ഫോണ്‍ : 0471 – 2318874, മൊബൈല്‍ – 9447303866.
Discussion about this post