ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ അല്‍ഖ്വെയ്ദയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഉന്നത നേതാവ് അദ്‌നാന്‍ അല്‍ ഷുക്രിജുമ പാകിസ്താനില്‍ കൊല്ലപ്പെട്ടു. പാകിസ്താന്റെ വടക്കുകിഴക്കന്‍ പ്രദേശത്തു സീരിസ്താനില്‍ പാക്‌സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് അദ്‌നാല്‍ കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം വെളിപ്പെടുത്തി.
സൗദി അറേബ്യയില്‍ ജനിച്ച അദ്‌നാല്‍ ദീര്‍ഘകാലം അമേരിക്കയിലായിരുന്നു. ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ പിന്‍ഗാമിയായി അല്‍ഖ്വെയ്ദയുടെ നേതൃനിരയിലെത്തിയ വ്യക്തിയാണ് അദ്‌നാനെന്ന് എഫ് ബി ഐ കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് കൊടും ഭീകരരും ആക്രമണത്തില്‍ മരിച്ചതായി പാക്‌സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.













Discussion about this post