തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികളെ സ്‌പോര്‍ട്ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കും. മൂന്നാം സ്ഥാനം വരെ ലഭിക്കുന്നവര്‍ക്ക് സായിയിലേയ്ക്ക് നേരിട്ടു പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവരുടെ എല്ലാ പഠന ചിലവുകളും ഏറ്റെടുക്കും. മറ്റു പ്രതിഭകളെ തെരഞ്ഞെടുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പള്‍ അറിയിച്ചു.












