ഭാരതീയരെല്ലാം അടിസ്ഥാനപരമായി ഹിന്ദുക്കളാണ്. ഇതിനു കാരണം ഭാരതീയ സംസ്‌കൃതിയാണ്. എന്നാല്‍ സെമറ്റിക് മതത്തില്‍ വിശ്വസിക്കുന്നവര്‍ ഇതുവകവയ്ക്കാന്‍ തയാറല്ല. ഇക്കാര്യത്തില്‍ ഭൂരിപക്ഷ ഹൈന്ദവസമൂഹത്തിനു യാതൊരു പരാതിയുമില്ല. മാത്രമല്ല, എല്ലാ വിശ്വാസപ്രമാണങ്ങളെയും അംഗീകരിക്കുകയും നാനാത്വത്തില്‍ ഏകത്വമെന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരുമാണ് ഹിന്ദുക്കള്‍. ഈ പശ്ചാത്തലത്തിലാണ് മതപരിവര്‍ത്തനത്തെ വിശകലനം ചെയ്യേണ്ടത്.
ഭീകരവാദവും മാവോയിസ്റ്റ് ഭീഷണിയും പോലെ ഭാരതം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മതപരിവര്‍ത്തനം. ലക്ഷക്കണക്കിന് ഹൈന്ദവരെയാണ് ക്രൈസ്തവ മിഷണറിമാര്‍ മതം മാറ്റിയത്. ആ പ്രക്രിയ ഇപ്പോഴും തുടരുന്നു. അടുത്തകാലത്തായി ലൗജിഹാദിന്റെ പേരില്‍ ആയിരക്കണക്കിനു ഹിന്ദുപെണ്‍കുട്ടികളെയാണ് മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഇസ്ലാമിലേക്ക് മതംമാറ്റിയത്. മതപരിവര്‍ത്തനത്തിനെതിരെ പതിറ്റാണ്ടുകളായി ഹൈന്ദവസമൂഹം മുറവിളി ഉയര്‍ത്തിയിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ മതേതരത്വത്തിന്റെ പര്‍ദ്ദയിട്ട കോണ്‍ഗ്രസോ ഇടതുപക്ഷപാര്‍ട്ടികളോ ഉത്തരേന്ത്യയില്‍ സ്വാധീനമുള്ള മറ്റുകക്ഷികളോ തയാറായില്ല. മതപരിവര്‍ത്തനത്തിനിരയാവുന്നവര്‍ ഹൈന്ദവര്‍ എന്നതു തന്നെ ഇതിനു കാരണം.
ആഗ്രയില്‍ ഈയടുത്ത നാളുകളില്‍ 57 മുസ്ലീംകുടുംബങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടത് വന്‍വിവാദമുയര്‍ത്തി എന്നു മാത്രമല്ല പാര്‍ലമെന്റിന്റെ ഇരുസഭകളും ഇതിന്റെ പേരില്‍ പ്രക്ഷുബ്ധമാവുകയും ചെയ്തു. നിര്‍ബന്ധിച്ച് ഇവരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നില്ല. മറിച്ച് സ്വമനസാലെ അവര്‍ തങ്ങളുടെ പൂര്‍വികരുടെ ധര്‍മത്തിലേക്ക് മടങ്ങുകയായിരുന്നു. ദേശീയമാധ്യമങ്ങളും ഇതു വന്‍ വാര്‍ത്തയാക്കി. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിലെയും പാവപ്പെട്ട ആദിവാസികളുള്‍പ്പെടെയുള്ള സമൂഹത്തെ കപട വാഗ്ദാനം നല്‍കിയും പ്രലോഭിപ്പിച്ചും ക്രൈസ്തവരാക്കി മാറ്റുമ്പോള്‍ ഇക്കാര്യത്തില്‍ മൗനം ദീക്ഷിച്ച രാഷ്ട്രീയ ഷണ്ഡന്‍മാരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ കേരളത്തില്‍ ലൗജിഹാദിലൂടെ രണ്ടായിരത്തോളം ഹിന്ദുപെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയെന്ന ശിവസേന എംപി സഞ്ജയ് സാവന്ത് പറഞ്ഞത് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധത്തിനും ഇടയാക്കി. ഇതിലൂടെ അഴിഞ്ഞു വീഴുന്നത് ബിജെപിയും ശിവസേനയും ഒഴിച്ച് മതപരിവര്‍ത്തന പ്രശ്‌നത്തിലുള്ള മറ്റുരാഷ്ട്രീയ പാര്‍ട്ടികളുടെ മുഖംമൂടിയാണ്. ഇതു ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിനു വളരെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് ഇതിന്റെ മറ്റൊരു വശം.
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നത് ആത്മീയമായ കൊലപാതകമാണ്. ഒരു മനുഷ്യന്റെ അസ്തിത്വത്തെ തന്നെ പിഴുതെറിയുക എന്ന നീചകര്‍മമാണ് ഇതിലൂടെ നടക്കുന്നത്. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ പൈതൃകവും സംസ്‌കാരവും ബാഹ്യമായി ഉപേക്ഷിച്ചിട്ട് അന്യമായ മറ്റൊരു വിശ്വാസപ്രമാണത്തെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നത് ഒരു മനുഷ്യനോടു മാത്രമല്ല മനുഷ്യരാശിയോടു തന്നെ ചെയ്യുന്ന കുറ്റമാണ്.
Discussion about this post