ജക്കാര്‍ത്ത: രണ്ടാഴ്ച മുമ്പ് ജാവാക്കടലില്‍ 162 യാത്രക്കാരുമായി തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ കണ്ടെത്തി. ഞായറാഴ്ച കടലിനടിയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ബോക്‌സ് കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.
എന്നാല്‍ വിമാനത്തിലെ പൈലറ്റുമാരുടെ സംഭാഷണം രേഖപ്പെടുത്തുന്ന കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് ഇന്‍ഡൊനീഷ്യന്‍ തിരച്ചില്‍ സംഘത്തലവന്‍ ബാംബാങ് സോയിലിസ്‌റ്റോ പറഞ്ഞു. ജാവാ കടലിലിന്റെ അടിത്തട്ടില്‍ 98 അടിയോളം താഴ്ചയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
Discussion about this post