തിരുവനന്തപുരം: നാഷണല്‍ ഗയിംസിനുള്ള ഒരുക്കങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ എല്ലാ സ്റ്റേഡിയങ്ങളിലും സംഘം എത്തി പരിശോധന നടത്തും. 16-ന് അവരുടെ സംയുക്തയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ഏതെങ്കിലും മിനുക്കുപണികള്‍ അവര്‍ നിര്‍ദ്ദേശിച്ചാലും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള സുരക്ഷിത സംവിധാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മത്സര ഉപകരണങ്ങളില്‍ 50 ശതമാനത്തോളം എത്തിക്കഴിഞ്ഞു. അതില്‍ യാതൊരു വീഴ്ചയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സായ് ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ജിജി തോംസന്റെ സേവനവും ഗെയിംസിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post