തിരുവനന്തപുരം: ഇന്ത്യയുടെ കായിക രംഗത്ത് മാതൃകയാകാന്‍ കേരളത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കവടിയാര്‍ ടെന്നീസ് ക്ലബ്ബില്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരിച്ച മൂന്നു ടെന്നീസ് കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏതു പദ്ധതിയും പണമുണ്ടായാല്‍ മാത്രം തീരില്ല. അതിന് മനസുകൂടി ആവശ്യമാണ്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എടുത്തിട്ടുള്ള നടപടികളുടെ ഭാഗമായി സമയബന്ധിതമായി ടെന്നീസ് പ്രാക്റ്റീസിംഗ് കോര്‍ട്ട് പണി കഴിപ്പിച്ചത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സ്‌പോര്‍ട് വകുപ്പു ഡയറക്ടര്‍ പുകഴേന്തി, ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് മുതലായവര്‍ പങ്കെടുത്തു.
Discussion about this post