അമ്മാന്‍: ഐഎസ് ഭീകരര്‍ക്കെതിരേയുള്ള ആക്രമണത്തില്‍ അവരുടെ പിടിയിലാകുകയും പിന്നീട് ഐഎസ് ചുട്ടുകൊല്ലുകയും ചെയ്ത ജോര്‍ദാന്‍ പൈലറ്റിന്റെ കൊലപാതകത്തിനു ശക്തമായ രീതിയിലുള്ള മറുപടി ജോര്‍ദാന്‍ നല്‍കിത്തുടങ്ങി. സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വീണ്ടും ജോര്‍ദാന്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഐഎസ് കൊലപ്പെടുത്തിയ ജോര്‍ദാന്‍ പൈലറ്റ് ലഫ്. സാഫി അല്‍ കസബീയുടെ വീട്ടില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ സന്ദര്‍ശനം നടത്തി.
കസബീയുടെ ഗ്രാമത്തിനു മുകളിലൂടെ നിരവധി യുദ്ധ വിമാനങ്ങള്‍ രാജാവിന്റെ വരവിനു മുന്നോടിയായി പറന്നു. കസബീയുടെ മോചനത്തിനായി ജോര്‍ദാന്‍ തടവില്‍ കഴിയുന്ന ഭീകരവനിത സാജീദായേ മോചിപ്പിക്കുവാന്‍ ജോര്‍ദാന്‍ തയാറായിരുന്നു. ഇതിന്റെ നടപടികള്‍ പുരോഗമിക്കുമ്പോഴാണ് ഐഎസ് കസബീയേ കൊലപ്പെടുത്തിയത്. കസബീയേ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകം തന്നെ ജോര്‍ദാന്‍ സാജീദായേയും മറ്റൊരു ഭീകരനെയും തൂക്കിക്കൊന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇതിനു ശേഷമാണു സിറിയയില്‍ ഐഎസ് ഭീകരതയ്‌ക്കെതിരേയുള്ള ആക്രമണം ശക്തമാക്കാനുള്ള നടപടി തുടങ്ങിയത്.
Discussion about this post