തിരുവനന്തപുരം: ഫെബ്രുവരി 25ന് തുടങ്ങുന്ന ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള റോഡ് നവീകരണത്തിന് 12.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ തുക ഇക്കാര്യത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ, പണി തീര്‍ന്ന് സര്‍ട്ടിഫൈ ചെയ്താല്‍ ഉടന്‍ കരാറുകാര്‍ക്കുള്‍പ്പെടെ തുക അനുവദിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റു ഫണ്ടുകള്‍ അനുവദിക്കുന്നതുപോലെ കാലവിളംബമോ മുന്‍ഗണനാ പ്രശ്‌നമോ ഉണ്ടാകില്ല. ആറ്റുകാല്‍ മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ അനുവദിച്ച മൂന്നുകോടി രൂപയില്‍ ആറ്റുകാല്‍ വാര്‍ഡിന് 10 ലക്ഷവും മറ്റ് 28 വാര്‍ഡുകള്‍ക്ക് അഞ്ചുലക്ഷവും വീതമാണ് നഗരസഭക്ക് അനുവദിച്ചിരുന്നത്. ഈ തുകക്ക് പുറമേ കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍ അഞ്ചുലക്ഷം കൂടി ആറ്റുകാല്‍ വാര്‍ഡിന് അനുവദിച്ചിരുന്നു. വാര്‍ഡിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഈ തുക അപര്യാപ്തമാണെന്നും തുക വൈകുന്നതിനാല്‍ കരാറുകാര്‍ പണി ഏറ്റെടുക്കാന്‍ വൈമനസ്യം കാണിക്കുന്നുവെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്. അധികം തുകയും പണം ഉടന്‍ നല്‍കുമെന്ന ഉറപ്പും ലഭിച്ച സ്ഥിതിക്ക് അടിയന്തിരമായി പണി തുടങ്ങി ഉല്‍സവം തുടങ്ങുമ്പോള്‍ നവീകരണം പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പണി നടക്കുന്നതായും 25ന് തീര്‍ക്കുമെന്നും അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. തെര്‍മോക്കോള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഭക്ഷണവിതരണത്തിന് ഉപയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സംഘടനകള്‍ സഹകരിച്ച് പരമാവധി സ്റ്റീല്‍ പാത്രങ്ങളും ഗഌസുകളും ഉപയോഗിക്കണം. ഭക്ഷണസാധനങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൂന്നു സ്്ക്വാഡുകളും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വില്‍പന അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ലീഗല്‍ മെട്രോളജിയുടെ സ്‌ക്വാഡുകളും ഉണ്ടാകും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഗതാഗത നിയന്ത്രണത്തിനുമായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പോക്കറ്റടി, മാല പിടിച്ചുപറി തുടങ്ങിയവ തടയാന്‍ ഷാഡോ പോലീസുകാര്‍ സജീവമായിരിക്കും. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഗതാഗതത്തിന് ബണ്ട് റോഡ് സജ്ജമാക്കുമെന്നും ഈ മേഖലയിലെ പാര്‍ക്കിങ്് തടയാന്‍ ശ്രദ്ധിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. തിരക്കൊഴിവാക്കാന്‍ ഉല്‍സവദിനങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വണ്‍വേ പ്രവേശനമേ അനുവദിക്കൂ. തിരികെപോകാന്‍ ബണ്ട് റോഡ് ഉപയോഗിക്കണം. ഉല്‍സവനാളുകളില്‍ വൈദ്യുതി തടസ്സവും വോള്‍ട്ടേജ് പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ മൂന്നു താല്‍കാലിക ട്രാന്‍സ്‌ഫോര്‍മറുകള്‍ തയാറാക്കിയതായി വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. നാല് സബ് സ്‌റ്റേഷനുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി എത്തിക്കാനും സൗകര്യമൊരുക്കും. ഭക്തര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ റോഡുകളില്‍ കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍, വാഹനങ്ങള്‍ എന്നിവ മാറ്റാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. പന്നിപ്പനി ഉള്‍പെടെയുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ മേഖലയില്‍ വിതരണത്തിനെത്തിക്കുന്ന ജലവും ടാങ്കുകളും കൃത്യമായി പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതരോടും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആരോഗ്യവകുപ്പിന്റെ ആറ് മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തിക്കും. വിവിധ മേഖലകളില്‍ ജലവിതരണത്തിന് 40 ഓളം ടാങ്കുകള്‍ സജ്ജമാക്കും. പൊങ്കാലക്ക് ശേഷം ശുചീകരണത്തിന് 52 വാഹനങ്ങളും അതിനനുസരിച്ച് ജീവനക്കാരെയും നിയോഗിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. മ്യൂസിയം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള റോഡ് പൊങ്കാലക്ക് ശേഷം കഴുകി വൃത്തിയാക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് 10 ഓളം ഡ്യൂട്ടി പോയിന്റുകള്‍ സജ്ജീകരിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലത്തുനിന്നും ഫയര്‍ എന്‍ജിനുകള്‍ എത്തിക്കും.
ഉല്‍സവദിവസങ്ങളില്‍ പ്രത്യേക ബസ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പാടാക്കും. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ജയപ്രകാശ്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി എം. ഭാസ്‌കരന്‍ നായര്‍, പ്രസിഡന്റ് വി.എല്‍. വിനോദ്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post