Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

ദേശീയ ഗയിംസ് : കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദേശത്ത് പരിശീലനവും : ഉത്തരവ് പുറപ്പെടുവിച്ചു

by Punnyabhumi Desk
Feb 25, 2015, 05:11 pm IST
in കായികം

തിരുവനന്തപുരം: 35-ാമത് ദേശീയ ഗയിംസില്‍ സംസ്ഥാന ടീമിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകള്‍ നേടിയവരിലും ടീമിനത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരിലും നിലവില്‍ ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയവരില്‍ ജോലിയില്ലാത്തവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.

സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഒളിംപിക്‌സ് നിലവാരം പുലര്‍ത്തുകയും ചെയ്ത സജ്ജന്‍ പ്രകാശ് (നീന്തല്‍), എലിസബത്ത് സൂസന്‍ കോശി (ഷൂട്ടിംഗ്), അനില്‍ഡ തോമസ് (അത്‌ലറ്റിക്‌സ്), അനു രാഘവന്‍ (അത്‌ലറ്റിക്‌സ്) എന്നീ കായികതാരങ്ങളുടെ വിദേശ പരിശീലനം അടക്കമുള്ള വിദഗ്ധ പരിശീലനത്തിന് ആവശ്യമായ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡല്‍ നേടിയവരുടെ ബയോഡാറ്റ, നിലവിലെ ഉദ്യോഗത്തിന്റെ അവസ്ഥ എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ പ്രൊപ്പോസല്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണസില്‍ സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടുന്ന കായികതാരങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വ്യക്തിഗത സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കും ടീമിനങ്ങളില്‍ സ്വര്‍ണം നേടുന്ന ടീമിലെ അംഗങ്ങള്‍ക്കും ഈ വര്‍ഷം തന്നെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. 

Share
Tweet
Send

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies