ന്യൂഡല്‍ഹി: സബ് സിഡി ഇല്ലാത്ത പാചകവാതകത്തിന് സിലിണ്ടറിന് അഞ്ചു രൂപ കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് 610 രൂപയായി. സബ് സിഡിയോടുകൂടിയ സിലിണ്ടറിന് 417 രൂപയാണ് വില. വിമാന ഇന്ധനവില 8.2 ശതമാനം കൂട്ടാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.