ഉപ്പള: കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശ്രീരാമനവമി രഥയാത്ര കര്‍ണാടക ഒടിയൂരിലെ ശ്രീഗുരുദേവദത്ത സംസ്ഥാനില്‍ (ആശ്രമത്തില്‍ ) ശ്രീ ശ്രീ ഗുരുദേവാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ സ്വീകരണത്തിനുശേഷം കൊണ്ടേവൂരിലെത്തി. ശ്രീരാമനവമി രഥയാത്രയ്ക്ക് ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദയോഗാശ്രമത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. ആശ്രമത്തില്‍ ശ്രീ യോഗാനന്ദ സരസ്വതി സ്വാമിയുടെ നേതൃത്വത്തിലാണ് ശ്രീരാമരഥത്തിന് സ്വീകരണം നല്‍കിയത്. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭക്തര്‍ ശ്രീരാമനവമി സന്ദേശം ഉള്‍പ്പെടുന്ന അനുഗ്രഹ പ്രഭാഷണം നടത്തി.












