ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ എട്ടുമണിക്കുശേഷം മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളു. ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന്റെ ചടങ്ങുകള്‍ നടക്കുന്നതിനാലാണ് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്നിനുള്ള നിര്‍മ്മാല്യ ദര്‍ശനം ബുധനാഴ്ച ഉണ്ടാകില്ല. രാവിലെ അഞ്ചിനുശേഷമാണ് പള്ളിയുണര്‍ത്തല്‍ നടക്കുക. ഉത്സവത്തിന്റെ ഏഴാം വിളക്ക് ദിവസമായിരുന്ന ഞായറാഴ്ച ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച 710 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാട് നടന്നു.













