മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 109 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ സ്ഥാനം ഉറപ്പിച്ചത്. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനൊന്നാമത്തെ ജയമാണിത്.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 45 ഓവറില്‍ 193 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ 137ഉം സുരേഷ് റെയ്‌ന 65 റണ്‍സും നേടി. മെല്‍ബണില്‍ മൂന്നൂറിലധികം റണ്‍സ് ഒരു ടീമും പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല.
Discussion about this post