തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജൂനിയര്‍ ഡിപ്ലോമ കോഴ്‌സിന് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം-1 വിലാസത്തില്‍ മാര്‍ച്ച് 31 നു മുമ്പ് സമര്‍പ്പിക്കണം.
വിശദാംശങ്ങള്‍ക്ക് ഇ-മെയില്‍ [email protected],വെബ്‌സൈറ്റ്:www.sportscouncil.kerala.gov.in ഫോണ്‍ : 0471-2331546, 2330167.
Discussion about this post