തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍, ടീം ഇനത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങളില്‍ നിലവില്‍ ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കും. മെഡല്‍ നേടിയവര്‍ ബയോഡാറ്റാ, നിലവിലെ ഉദ്യോഗത്തിന്റെ അവസ്ഥ എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ അപേക്ഷ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1 വിലാസത്തില്‍ ഏപ്രില്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ഉത്തരവ് അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.sportscouncil.keral.gov.in)
Discussion about this post