തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വോളിബോള്‍ അക്കാദമയിലേക്ക് (എലൈറ്റ് സ്‌കീം) പ്ലസ് വണ്‍ ക്ലാസ് ആണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നു. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 28ന് (ശനിയാഴ്ച) വൈകുന്നേരം മൂന്ന് മണിക്ക് തൃപ്രയാറിലുള്ള ടി.എസ്.ജി.എ. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.1998 ജനുവരി ഒന്നിനുശേഷം ജനിച്ചവരും 190 സെ.മി.ക്ക് മുകളില്‍ പൊക്കമുള്ളവരും കായികക്ഷമതയുള്ളവരും, ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവരുമായിരിക്കണം. വിവരത്തിന് ഫോണ്‍ 9847461399.
Discussion about this post