തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി സാഹിത്യസമ്മേളനം നടന്നു. തപസ്യകലാസാഹിത്യവേദി രക്ഷാധികാരി പി.നാരായണക്കുറുപ്പ് സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എംജി കോളെജ് മുന്‍ പ്രൊഫ. ഡോ.എസ്.ഗീതാകുമാരി സമ്മേളനത്തില്‍ അദ്ധ്യക്ഷയായിരുന്നു. ‘കീര്‍ത്തന സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രബന്ധം അദ്ധ്യക്ഷപ്രസംഗത്തില്‍ അവതരിപ്പിച്ചു. അഡ്വ.എം.എ.വാഹിദ് എംഎല്‍എ വിശിഷ്ടാതിഥിയായി പങ്കെടുത്തു.എംജി കോളെജ് അസോ.പ്രൊഫ. ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന് ‘നളിനീകാവ്യത്തിലെ അദ്ധ്യാത്മബിംബങ്ങള്’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ സംസാരിച്ചു.
Discussion about this post