തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരളാ കോളിങ് എന്നിവയുടെ നിരക്ക് 50 ശതമാനവും വില്‍പ്പനയ്ക്കുള്ള പുസ്തകങ്ങളുടെ നിരക്കില്‍ 25 ശതമാനവും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഫോട്ടോഗ്രാഫുകളുടെ നിരക്കില്‍ 50 ശതമാനവും വര്‍ദ്ധിപ്പിച്ച് ഉത്തരവായി. സമകാലിക ജനപഥവും കേരളാ കോളിങും കോപ്പി ഒന്നിന് 12 രൂപയും പ്രതിവര്‍ഷ വരിസംഖ്യ 120 രൂപയുമാണ് പുതുക്കിയ നിരക്ക്.
Discussion about this post