തിരുവനന്തപുരം: നിയമസഭാ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി 14-ന് വിവിധ സ്‌കൂളുകളില്‍ നിന്നും കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 80 ഓളം വിദ്യാര്‍ത്ഥികള്‍ നിയമസഭയിലെത്തുന്നു. നിയമസഭയോടൊത്ത് ഒരു വേനലവധി എന്ന ഏകദിന സന്ദര്‍ശന പരിപാടി സ്പീക്കര്‍ എന്‍.ശക്തന്‍ 14-ന് രാവിലെ 10.30-ന് നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യും.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടും കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നിയമസഭാ ചേംബറും മ്യൂസിയവും സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധവും മൂല്യങ്ങളും വളര്‍ത്തിയെടുക്കുന്നതിനായി നിയമസഭയുടെ പാര്‍ലമെന്ററി പരിശീലന കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.












