കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ 43 ബസ് യാത്രക്കാരെ വെടിവച്ച്കൊന്നു. നാലു ബൈക്കുകളിലായെത്തിയ ആയുധധാരികള്‍ ബസ്സ് തടഞ്ഞുനിര്‍ത്തിയ ശേഷം നിറയൊഴിക്കുകയായിരുന്നു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ പതിനാറ് പേര്‍ സ്ത്രീകളാണ്.
സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണു കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപെട്ട അക്രമികള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. 52 പേര്‍ക്കു സഞ്ചരിക്കാവുന്ന ബസില്‍ 60 പേരാണുണ്ടായിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ അപലപിച്ചു.
Discussion about this post