തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സീനിയോരിറ്റി നിലനിര്‍ത്തി പേര് പുതുക്കാന്‍ വീണ്ടും അവസരം നല്‍കുന്നു. രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാതെ റദ്ദായി സീനിയോരിറ്റി നഷ്ടമായവര്‍ക്കാണ് വീണ്ടും ഒരു അവസരം കൂടി ലഭിക്കുന്നതെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. 1995 ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ യഥാ സമയം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ കാര്‍ഡ് റദ്ദായവര്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഒരു അവസരമാണിത്. 2015 ജൂണ്‍ മുപ്പതിനുള്ളില്‍ രജിസ്‌ട്രേഷന്‍ പുതുക്കിയിരിക്കണം.












