തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം മെയ് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് ചേമ്പറില്‍ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍തന്നെ വിദ്യാര്‍ത്ഥികള്‍ നേടിയ സ്കോറുകളും ഗ്രേഡുകളും വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അധ്യാപകരെയും അറിയിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം ചുവടെപറയുന്ന വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും.www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in
Discussion about this post