ശബരിമല:പ്രതിഷ്ഠാദിന പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ എന്നിവ വെള്ളിയാഴ്ച നടന്നു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രതിഷ്ഠാദിന പൂജകള്‍ തൊഴാന്‍ സന്നിധാനത്ത് വന്‍ ഭക്തജനസാന്നിദ്ധ്യമുണ്ടായി. മിഥുനമാസ പൂജകള്‍ക്കായി ജൂണ്‍ 15ന് വൈകീട്ട് 5.30ന് നട തുറക്കും.
Discussion about this post