തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി , സി & ബി കോഴ്‌സ്/എം.എസ്.സി (ഇന്റഗ്രേറ്റഡ്) ബയോടെക്‌നോളജി, എം.എസ്.സി (ഇന്റഗ്രേറ്റഡ്) ക്ലൈമറ്റ് ചേഞ്ച് അഡാപ്ഷന്‍ കോഴ്‌സുകള്‍ക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2015-ലെ പ്രോസ്‌പെക്ടസ് പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച് സര്‍വകലാശാല പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനും പരിഗണിക്കപ്പെടുകയുള്ളൂ. സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷ അയയ്‌ക്കേണ്ട വിലാസം : സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 1. ഫോണ്‍ : 0471 – 2330167, 2331546.
Discussion about this post